അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. എന്നാല്‍ അയച്ച സന്ദേശത്തില്‍ തെറ്റുകള്‍ വന്നാല്‍ സന്ദേശം ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാന്‍ മാത്രമാണ് നിലവില്‍ കഴിയുക. ഇതിന് പകരം അയച്ച സന്ദേശം ഉപയോക്താവിന് എഡിറ്റ് ചെയ്യാനുള്ള ഫീച്ച അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.
നിലവില്‍ വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ വികസിപ്പിച്ച് വരികയാണെന്നും വൈകാതെ തന്നെ ഇത് അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുടക്കത്തില്‍ സന്ദേശം അയച്ചു കഴിഞ്ഞ് അല്പസമയം മാത്രമായിരിക്കാം ഉപയോക്താവിന് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാവാന്‍ അവസരമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.