ശല്യപ്പെടുത്തുന്ന രീതിയിൽ ഹോൺ അല്ലെങ്കിൽ വാഹന റേഡിയോ ഉപയോഗിക്കുന്നതിന് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ലഭിക്കും. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ വാഹനമോടിക്കുമ്പോൾ എന്തെങ്കിലും ശ്രദ്ധ തിരിക്കുന്നതോ ആയ പ്രവർത്തികൾ ചെയ്താൽ 800 ദിർഹം പിഴയും , 4 ബ്ലാക്ക് പോയിന്റുകളും. 10 വയസ്സിന് താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിച്ചാൽ 400 ദിർഹം പിഴ. വാഹനത്തിൽ 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് ഉറപ്പിച്ചില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കും.
സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർ അല്ലെങ്കിൽ യാത്രക്കാരിൽ ആരെങ്കിലും ഉണ്ടെങ്കിൽ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴ. അനുമതിയില്ലാതെ വാചകങ്ങൾ എഴുതുകയോ വാഹനങ്ങളിൽ സ്റ്റിക്കറുകൾ സ്ഥാപിക്കുകയോ ചെയ്താൽ 500 ദിർഹം പിഴ. ടിൻറിങ്ങിന്റെ അനുവദനീയമായ ശതമാനം കവിഞ്ഞാൽ 1,500 ദിർഹം പിഴ.
അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ പരിഷ്‌ക്കരിക്കുന്നതിന് 1,000 ദിർഹം, 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും നടപ്പാക്കും.
കാലഹരണപ്പെട്ട ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തെ വാഹനം കണ്ടുകെട്ടൽ എന്നിവയുണ്ടാകും. വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ 400 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും
അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നതിന് 800 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.