യുഎഇയിൽ ഇന്ന് 2022 സെപ്റ്റംബർ 25 ന് പുതിയ 368 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 412 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.
368 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,025,213 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,343 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 412 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 1004,581 ആയി. 221,085 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 368 കോവിഡ് കേസുകൾ കണ്ടെത്തിയത്.
യുഎഇയിലെ നിലവിലെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 18,289 ആണ്.