ഇന്ന് മുതൽ അബുദാബിയിലെ പ്രധാന റോഡിൽ പുതിയ വേഗപരിധി

New speed limit on key road from September 26

അബുദാബി എമിറേറ്റിലെ ഒരു പ്രധാന റോഡിൽ ഇന്ന് സെപ്തംബർ 26 തിങ്കളാഴ്ച മുതൽ പുതിയ വേഗപരിധി ആയിരിക്കുമെന്ന് അബുദാബി പോലീസ് ശനിയാഴ്ച അറിയിച്ചു.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുർം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് പാലം മുതൽ ഖാസർ അൽ ബഹർ ഇന്റർസെക്‌ഷൻ വരെ ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി വേഗത കുറയ്ക്കുന്നത് ഇന്ന് സെപ്റ്റംബർ 26 തിങ്കളാഴ്ച മുതൽ നടപ്പാക്കും.

ഖസർ അൽ ബഹർ ഇന്റർസെക്ഷനിലേക്കുള്ള റോഡിൽ രണ്ട് ദിശകളിലേക്കും ഈ നിയമം ബാധകമാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. റോഡിലെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!