യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് തിങ്കളാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് തുടരുകയാണ്. വാഹനമോടിക്കുന്നവർ റോഡിൽ ജാഗ്രത പാലിക്കണമെന്നും വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
അബുദാബി – അൽ ഐൻ റോഡിൽ (റിമ – അൽ ഖസ്‌ന) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചതായും അവർ പറഞ്ഞു. അബുദാബിയിലും ദുബായിലും താപനില 39 ഡിഗ്രി സെൽഷ്യസിലും 38 ഡിഗ്രി സെൽഷ്യസിലും എത്തും, എമിറേറ്റുകളിൽ യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.