Search
Close this search box.

അക്കാഫ് ശ്രാവണപൗർണ്ണമി 2022 ഒക്ടോബർ രണ്ടിന് അൽനാസർ ലെഷർ ലാൻഡിൽ

Akaf Shravanapournami on 2nd October 2022 at Alnasser Leisure Land

2022 ഒക്ടോബർ രണ്ടിന് അൽനാസർ ലെഷർ ലാൻഡിലെ വർണ്ണോജ്ജ്വലമായ വേദിയിൽ അക്കാഫ് ശ്രാവണപൗർണ്ണമി ആഘോഷിക്കും. കേരളത്തിലെ കോളേജുകളുടെ പൂർവ്വ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ഓണ മത്സരങ്ങളും അരങ്ങേറും

തിരുവാതിര, അത്തപൂക്കളം, പായസ മത്സരം, ഗ്രൂപ്പ് ഡാൻസ്, അക്കാഫ് താരജോഡി,വിഭവ സമൃദ്ധമായ അക്കാഫ് ഓണ സദ്യ എന്നിവയുമുണ്ടാകും.

കേരളത്തിലെ സാംസ്കാരിക കലാരൂപങ്ങളെ ഉൾപ്പെടുത്തിയുള്ള വർണാഭമായ ഓണഘോഷയാത്ര
തെയ്യം,കാവടി,പൂക്കാവടി,കാളി,ചുണ്ടൻവള്ളം,മുത്തുകുട,ആന,പുലിക്കളി,വേട്ടക്കാരൻ,പരമ്പരാഗത വേഷം ധരിച്ചെത്തുന്നവർ, ചെണ്ടമേളം എന്നിവ ശ്രാവണപൗർണ്ണമിയ്ക്ക് മാറ്റ് കൂട്ടും.

50 പേർ പ്രത്യേക താളത്തിനൊത്ത് അണിനിരക്കുന്ന ശിങ്കാരി മേളവും, മലയാള സിനിമാ രംഗത്ത് 60 വർഷം തികച്ച മലയാളത്തിൻ്റെ സ്വന്തം ഷീലാമ്മ തുടങ്ങിയ പ്രശസ്ത സിനിമാ സാംസ്ക്കാരിക നായകരുടെ നിറ സാന്നിദ്ധ്യവും, പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ, രാജേഷ് ചേർത്തല എന്നിവർ നയിക്കുന്ന ഫ്യൂഷൻ മ്യൂസിക്കും, അനുഗ്രഹീത പിന്നണി ഗായകൻ അനൂപ് ശങ്കറിനോടൊപ്പം പ്രശസ്ത ഗായിക രേഷ്മ രാഗവേന്ദ്രയും നയിക്കുന്ന ഗാന സന്ധ്യയും അരങ്ങേറും.

അക്കാഫ് ഇവൻ്റ്സിനോടൊപ്പം നിങ്ങളെ കാണുവാൻ ദുബായ് വാർത്താ കടുബത്തിലെ എല്ലാ അംഗങ്ങളും ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!