ജനപ്രീതികൊണ്ട് ശ്രദ്ധേയമായ സൗദി ബ്രാൻഡ് അൽബൈക് യുഎഇയിൽ പുതിയ ശാഖ തുറക്കുന്നു. ദുബായ്, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ വിജയകരമായ ഓപ്പണിംഗുകൾക്ക് ശേഷം തരംഗങ്ങൾ സൃഷ്ടിക്കാൻ അബുദാബിയിലാണ് പുതിയ ശാഖ തുറക്കുന്നത്.
അൽ വഹ്ദ മാളിലാണ് എമിറേറ്റിലെ ആദ്യത്തെ അൽബൈക് ശാഖ പ്രവർത്തനമാരംഭിക്കുന്നത്. 2007-ൽ സ്ഥാപിതമായ ഈ മാൾ പ്രതിവർഷം 20 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രമുഖ ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ്.
“ഇത് യുഎഇയിലെ അൽബൈക്കിന്റെ ഏറ്റവും വലിയ ശാഖയാണ്. 9,500 ചതുരശ്ര അടി സ്ഥലം ഈ ഫാസ്റ്റ് ഫുഡ് ജോയിന്റിനായി നീക്കിവച്ചിരിക്കുന്നു. റെസ്റ്റോറന്റിന്റെ ലേഔട്ട്, ദൈർഘ്യമേറിയ ക്യൂകൾ സുഗമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ” – അൽ വഹ്ദ മാളിന്റെ ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു. ” ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് അതുല്യമായ അനുഭവം നൽകാനും അബുദാബിയിലെ ഞങ്ങളുടെ സന്ദർശകർക്ക് മികച്ച രീതിയിൽ സേവനം നൽകാനും ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. അതിനാൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു, അതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം.” – അദ്ദേഹം കൂട്ടിച്ചേർത്തു.