ആലപ്പുഴ സ്വദേശി ഉമ്മുൽഖുവൈനിൽ മരണപ്പെട്ടു. ആലപ്പുഴ പ്രയാർ തണ്ടാനത്ത് വീട്ടിൽ കലേഷാണ് (42) മരിച്ചത്. പിതാവ്: വിശ്വംഭരൻ. മാതാവ്: സുശീല.
ഒരുമാസം മുമ്പ് മരിച്ച കലേഷിന്‍റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാൽ ഉമ്മുൽഖുവൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ ഇടപെടലിനെ തുടർന്നാണ് ബന്ധുക്കൾ എത്തിയത്. ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.