പടിഞ്ഞാറൻ രാജ്യങ്ങൾ തന്റെ രാജ്യത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉക്രെയ്നിലെ നാല് പ്രദേശങ്ങൾ പിടിച്ചടക്കുന്നത് മാറ്റാനാവില്ലെന്ന് വ്ളാദിമിര്‍ പുടിൻ പ്രതിജ്ഞയെടുത്തു.
യുക്രൈന്റെ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്ക്, കെർസൺ, സപ്പോരിജിയ എന്നീ നാല് പ്രദേശങ്ങളാണ് ഇനി റഷ്യക്ക് സ്വന്തമാകുക. യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. ക്രെംലിനിലെ സെയ്ന്റ് ജോര്‍ജ് ഹാളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കള്‍ ഒരു ടേബിളിലും അതില്‍ നിന്ന് ഏറെ അകലത്തില്‍ മറ്റൊരു ടേബിളിലും ഇരുന്നാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
എട്ട് വര്‍ഷം മുമ്പ് ക്രൈമിയയന്‍ മുനമ്പ് പിടിച്ചെടുത്ത് പുതിന്‍ റഷ്യയോട് ചേര്‍ത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.