കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാൻ ശ്രവിച്ചത്. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.
ദീർഘകാലമായുള്ള സഹോദര ബന്ധവും കുടുംബ ബന്ധവുമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹവുമായി സംസാരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഞാൻ ഓർക്കുന്നു.
കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
(ചിത്രം : ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം കോടിയേരി ബാലകൃഷ്ണൻ, അന്നത്തെ ഇന്ത്യൻ സ്ഥാനപതി എം.കെ. ലോകേഷ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ)