കേരളത്തിലെ 170 -ലധികം കോളേജ് അലുംനികളുടെ യു എ യിൽ വസിക്കുന്ന പൂർവ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ അക്കാഫ് ഇവെന്റ്സ് ശ്രാവണപൗർണ്ണമി 2022 ഒക്‌ടോബർ രണ്ടിന് വൈവിധ്യമാർന്ന പരിപാടികളോടെ അൽനാസർ ലെഷർലാൻഡിൽ അരങ്ങേറി.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ 7 .30 നു ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് ആരംഭം കുറിച്ചു. തിരുവാതിരകളി, ഗ്രൂപ്പ് ഡാൻസ്, പൂക്കളം, പായസം, താര ജോഡി തുടങ്ങിയ വാശിയേറിയ മത്സരങ്ങൾ വിവിധ വേദികളിലായി നടന്നു.
വിഭവ സമൃദ്ധമായ ഓണസദ്യയും അക്കാഫ് അലുംനികൾ അവതരിപ്പിച്ച ഘോഷയാത്രയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വനിതകൾ അവതരിപ്പിച്ച ശിങ്കാരി മേളം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.