നാളെ മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിൽ 5G സേവനം ലഭ്യമാകുമെന്ന് ജിയോ കമ്പനി

Jio Company says 5G service will be available in four cities in India from tomorrow

ഇന്ത്യയിലെനാല് നഗരങ്ങളിൽ നാളെ മുതൽ 5G സേവനം ലഭ്യമാകും. ഡൽഹി,മുംബൈ കൊൽക്കത്ത, വാരണാസി, എന്നിവിടങ്ങളിലാകും 5ജി സേവനം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുകയെന്ന് ജിയോ കമ്പനി അറിയിച്ചു.

‘2022 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 5G സേവനത്തിന്റെ ഡെമോൺസ്‌ട്രേഷൻ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. ദസറ ദിനമായ നാളെ നാല് നഗരങ്ങളിൽ നാളെ മുതൽ 5ജി സേവനം ലഭിക്കും’ ജിയോ അറിയിച്ചു. നിലവിലെ ജിയോ സിം മാറ്റാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് നാളെ മുതൽ ഫോണിൽ 5ജി സേവനം ലഭ്യമാകും. പരീക്ഷണ കാലയളവിൽ 4ജി സേവനത്തിന്റെ അതേ നിരക്കിൽ ഇവർക്ക് 5ജി സേവനവും ലഭ്യമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!