മയക്ക് മരുന്ന് കഴിച്ച് പൊതുനിരത്തിലൂടെ വാഹനമോടിക്കുന്നത് ജയിൽ ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുറിപ്പടിയോടുകൂടി നൽകുന്ന മരുന്നുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കും ശിക്ഷ ലഭിക്കും.
ഇന്ന് ചൊവ്വാഴ്ച നൽകിയ ഒരു ട്വീറ്റിൽ, പബ്ലിക് പ്രോസിക്യൂഷൻ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നതിനോ റോഡിൽ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിനോ നൽകുന്ന ശിക്ഷയെക്കുറിച്ച് ഓർമ്മപ്പെടുത്തൽ നൽകുകയായിരുന്നു. വാഹനമോടിക്കുന്നയാൾക്ക് തടവോ 20,000 ദിർഹത്തിൽ കുറയാത്ത പിഴയോ ലഭിക്കുമെന്ന് ബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.