മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനും ദുബായ് മിറാക്കിൾ ഗാർഡനും ഇടയിലുള്ള ബസ് റൂട്ട് 105-ന്റെ സർവീസ് ഒക്ടോബർ 10 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
പ്രവൃത്തിദിവസങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും വെള്ളിയാഴ്ചകളിൽ 20 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തുമെന്ന് ആർടിഎ വ്യാഴാഴ്ച അറിയിച്ചു. കൂടാതെ ബസ് ചാർജ് 5 ദിർഹമാണ്.
2015 ഡിസംബർ 17 നനാണ് RTA ആദ്യമായി ബസ് റൂട്ട് 105 ആരംഭിച്ചത്, അതിനുശേഷം ഈ റൂട്ട് 900,000-ത്തിലധികം യാത്രക്കാർക്ക് സേവനം നൽകി