യുഎഇയിൽ 60 ദിവസത്തെ സന്ദർശന വിസ വിതരണം പുനരാരംഭിച്ചതായി ട്രാവൽ ഏജന്റുമാർ സ്ഥിരീകരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ അറിയിപ്പ് പ്രകാരം ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്ന അഡ്വാൻസ്ഡ് വിസ സിസ്റ്റം എന്നറിയപ്പെടുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണിത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ വീണ്ടും അനുവദിച്ച് തുടങ്ങിയത്. എന്നാൽ 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും.
ഒരു ക്ലയന്റിനായി 60 ദിവസത്തെ സന്ദർശന വിസ ഇഷ്യൂ ചെയ്ത ആദ്യ വ്യക്തികളിൽ ഒരാളാണ് ഞങ്ങളെന്ന് സ്മാർട്ട് ട്രാവൽ മാനേജിംഗ് ഡയറക്ടർ അഫി അഹമ്മദ് പറഞ്ഞു. “നിലവിൽ, ഞങ്ങൾ ഇതിന് 500 ദിർഹം ഈടാക്കുന്നു.”