ദുബായിൽ പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ പ്രവാസിയെ ആക്രമിച്ച കേസിൽ ഒരാൾക്ക് ജയിൽ ശിക്ഷയും നാടുകടത്തലും വിധിച്ചു.
കഴിഞ്ഞ മേയിൽ ദുബായിലെ പള്ളിക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഏഷ്യക്കാരനായ ഡ്രൈവർ മറ്റൊരാൾ മർദ്ദിച്ചതായി റിപ്പോർട്ട് ചെയ്തതോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ച് പെട്ടെന്ന് തന്നെ ഇയാൾ മർദിച്ചതായി ഇര പറഞ്ഞു. വഴിയാത്രക്കാർ ഇവരെ വേർപെടുത്തിയെങ്കിലും നിമിഷങ്ങൾക്കകം പ്രതി മരത്തടി കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസ പൂർത്തിയാക്കിയ ശേഷം ഇയാൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.
ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ട് അനുസരിച്ച്, ഇരയുടെ തലയ്ക്കും താടിയെല്ലിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റതിന്റെ ഫലമായി, വായയുടെ അറ്റത്ത് ഒരു പരിക്കുണ്ടായതിനാൽ ചവയ്ക്കാൻ ബുദ്ധിമുട്ടാണ്. ഇത് സ്ഥിരമായ വൈകല്യമായി കണക്കാക്കപ്പെട്ടു. അന്വേഷണത്തിൽ ഇരയെ ആക്രമിച്ചതായി പ്രതി സമ്മതിച്ചു. ദുബായ് ക്രിമിനൽ കോടതി ഇയാളെ ശിക്ഷിക്കുകയും മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ശിക്ഷ കഴിഞ്ഞ് നാടുകടത്തുകയും ചെയ്തു.