അബുദാബി പോലീസ് ഇന്ന് ബറാക്ക സ്റ്റേഷനിൽ എക്സർസൈസ് നടത്തുമെന്ന് സേനയുടെ ജനറൽ ആസ്ഥാനം അറിയിച്ചു.
സേനയുടെ സന്നദ്ധത വിലയിരുത്തുന്നതിനായി ഇന്ന് ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് അഭ്യാസം നടത്തുമെന്ന് അബുദാബി പോലീസ് ജിഎച്ച്ക്യു ട്വീറ്റിൽ അറിയിച്ചു. സൈറ്റിനെ സമീപിക്കുന്നതിനോ അഭ്യാസത്തിന്റെ ഫോട്ടോ എടുക്കുന്നതിനോ എതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.