യുഎഇയിലെ ബാലവേല നിയമങ്ങൾ ലംഘിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ബാലാവകാശങ്ങളെക്കുറിച്ചുള്ള ആർട്ടിക്കിൾ (38) പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി റാസൽ ഖൈമ പോലീസ് അടുത്തിടെ അവരുടെ സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്ക് വെച്ചിരുന്നു.
1,കുട്ടികളെ ഭിക്ഷാടനത്തിനായി ചൂഷണം ചെയ്യുക
2. നിയമവിരുദ്ധ ബാലവേല ചെയ്യിക്കുക.
3. കുട്ടികളെ അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്ന, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, അല്ലെങ്കിൽ ധാർമ്മികവും മാനസികവുമായ സമഗ്രത എന്നിവയ്ക്ക് ഹാനികരമാകുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുക.
ഈ നിയമലംഘങ്ങൾക്കെല്ലാം തടവും കൂടാതെ/അല്ലെങ്കിൽ 20,000 ദിർഹമോ അതിലധികമോ പിഴയോ ലഭിക്കും.