ദുബായ് വിസ കിട്ടാൻ ഇനി രേഖകൾ വേണ്ടെന്നും ഫേസ് ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചാൽ മതിയെന്നും GDRFA യിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ സംവിധാനം ഉടൻ നടപ്പിലാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
“എല്ലാ ജിഡിആർഎഫ്എ സേവനങ്ങളും ഇടപാടുകളും ഫേഷ്യൽ ബയോമെട്രിക്‌സ് വഴി പ്രോസസ്സ് ചെയ്യുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. റസിഡൻസി, വിസ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനങ്ങൾക്കായി അപേക്ഷിക്കുന്നതുപോലുള്ള എല്ലാ GDRFA സേവനങ്ങളും ഫേഷ്യൽ ബയോമെട്രിക്‌സ് ഉപയോഗിച്ച് ആക്‌സസ് ചെയ്യാനും പരിശോധിക്കാനും കഴിയും. ദുബായ് നിവാസികൾ സ്വയം പരിശോധിക്കാൻ പാസ്‌പോർട്ടോ മറ്റേതെങ്കിലും രേഖയോ ഉപയോഗിക്കേണ്ടതില്ല” ഉദ്യോഗസ്ഥൻ പറഞ്ഞു.
Gitex Global 2022 ന്റെ ഭാഗമായി സംസാരിക്കുമ്പോൾ, GDRFA പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലേം അൽ മസ്‌റൂയി ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഈ പദ്ധതി പൂർണ്ണമായി നടപ്പിലാക്കിയാൽ, ദുബായ് നിവാസികൾക്ക് DGRFA സേവനം ലഭിക്കുന്നതിന് തങ്ങളെത്തന്നെ പരിശോധിച്ചുറപ്പിക്കാൻ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് പോലും വിസകൾക്കും എൻട്രി പെർമിറ്റിനും അപേക്ഷിക്കാൻ കഴിയും.