ഷാർജയിൽ റോഡ് നിർമ്മാണത്തിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 160 മില്ല്യൺ ദിർഹം അനുവദിച്ചു
ഷാർജയിലെ പൗരന്മാർക്ക് അനുവദിച്ച വാണിജ്യ, വ്യാവസായിക ഭൂമികൾക്ക് ചുറ്റും റോഡുകളും പ്രധാന ക്രോസിംഗുകളും സ്ഥാപിക്കുന്നതിന് 160 മില്ല്യൺ ദിർഹം അനുവദിച്ചു.” ഷെയ്ഖ് ഡോ സുൽത്താൻ ട്വീറ്റ് ചെയ്തു.
2022-ൽ അതോറിറ്റി, ഏകദേശം 800 മില്ല്യൺ ദിർഹം ഉപയോഗിച്ച് റോഡുകൾ നിർമ്മിച്ചു, അതിൽ 200 മില്ല്യൺ ദിർഹം അവശേഷിക്കുന്നു. വർഷാവസാനം വരെ പുതിയ റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലാഫും “ഡയറക്ട് ലൈൻ” പ്രോഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.