യൂറോപ്പിൽ നിന്ന് നാട്ടിലേക്ക് പോകും വഴിക്ക് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാതെ കണ്ട് ദുബായിൽ വിമാനമിറങ്ങിയ പിണറായി വിജയൻ അബുദാബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തേയും കണ്ട് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് പുതിയ സൂചന.
ഒക്ടോബർ 14 ന് വെള്ളിയാഴ്ച്ച നാട്ടിൽ എത്തുന്ന വിധത്തിലാണ് പുതിയ ഷെഡ്യൂൾ. ദുബായിൽ ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. പൊതു പരിപാടികളിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.