സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ ക്യാബിനില്‍ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി
ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന സ്‌പൈസ്‌ജെറ്റ് ക്യു400 വിമാനമാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കിയത്. ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. 86 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായി സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു. ഫയര്‍ ട്രക്കുകളുടെ സാന്നിധ്യത്തിലായിരുന്നു ഹൈദരാബാദിലെ ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്തത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു.