പുതു പുത്തൻ സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകമൊരുക്കിയ ദുബായിൽ ഒക്ടോബർ 10 മുതൽ ആരംഭിച്ച ജൈറ്റക്സ് ഗ്ലോബൽ 2022 ന് ഇന്ന് ഒക്ടോബർ 14 ന് തിരശീല വീഴും.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 20 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 26 ഹാളുകളിലാണ് ലോകോത്തര സാങ്കേതികവിദ്യാ മേള ആരംഭിച്ചത്. യു.എ.ഇ ധനകാര്യമന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് അൽമക്തൂമാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ക്സ്പെൻങ് ജി 2 എന്ന പറക്കും കാറാണ് ഇത്തവണ പലരുടെയും ശ്രദ്ധയാകർഷിച്ചത്. യു.എ.ഇയിലെ 250 ലേറെ സർക്കാർ സ്ഥാപനങ്ങൾ തങ്ങളുടെ പുതിയ സാങ്കേതിക സൗകര്യങ്ങൾ മേളയിൽ അവതരിപ്പിക്കുന്നുണ്ട്.






