കോഴിക്കോട് കൊടുവള്ളിയിൽ അമ്മ മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയിൽ റഹ്‌മത് മൻസിലിൽ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകളായ മറിയം നസീർ ആണ് മരിച്ചത്. വീടിൻ്റെ പടിയിലിരിക്കുകയായിരുന്ന മറിയം നസീറാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.