ദുബായ് KMCC പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്ലിം ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ലീഗിന്റെയും പോഷക സംഘടനകളുടെയും പദവികളിൽനിന്നും നീക്കിയിട്ടുണ്ട്.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് നടപടി സ്വീകരിച്ച വിവരം അറിയിച്ചത്.
ദുബായ് KMCC യിൽ വർഷങ്ങളായി തുടരുന്ന അധികാരത്തർക്കത്തെ തുടർന്നാണ് നടപടി. മിഡിൽ ഈസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ഇബ്രാഹിം എളേറ്റിലിനെതിരെ ഒരു വിഭാഗം ഉയർത്തിയിരുന്നു.