യുഎഇയിൽ ഇന്ന് രാത്രി ഹ്യുമിഡിറ്റി കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ഇന്ന് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്, അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റിയുടെ അളവ് 15 മുതൽ 90 ശതമാനം വരെ ആയിരിക്കും.