ഇന്ത്യയിൽ ആധാർ കാർഡ് ഉടമകൾ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം

In India, Aadhaar card holders are advised to update their details

ഇന്ത്യയിൽ ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം പേർക്കും ഇന്ന് ആധാർ കാർഡ് ഉണ്ട്. എന്നാൽ ഇപ്പൊൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.

തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് പോലെ തന്നെ ആധാറും പത്ത് വർഷം കൂടുമ്പോൾ പുതുക്കണം. വ്യക്തി വിവരങ്ങളും ഫോൺ നമ്പറും വിലാസവും ഫോട്ടോയുമെല്ലാം ഇത്തരത്തിൽ പത്ത് വർഷം കൂടുമ്പോൾ പുതുക്കണം. പുതിയ ആധാർ എടുക്കുന്നതിന് സമാനമാണ് ഈ പുതുക്കലും. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയോ ഓൺലൈൻ ആയോ ഒരു വ്യക്തിക്ക് ആധാർ കാർഡ് പുതുക്കലുകൾ നടത്താവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!