ഈ വർഷം ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെ വിദ്യാർത്ഥികൾക്ക് മിഡ്-ടേം അവധിയായിരിക്കുമെന്ന് അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾ രക്ഷിതാക്കളെ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതിനാണ് ഈ ഇടവേളയെന്ന് സ്‌കൂളുകൾ പറഞ്ഞതായി എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്ത. ഒക്ടോബർ 24 തിങ്കളാഴ്ച ഷെഡ്യൂൾ പ്രകാരം സ്കൂളുകൾ പ്രവർത്തനം പുനരാരംഭിക്കും.
ഒരു പടി പിന്നോട്ട് പോകാനും അവരുടെ അക്കാദമിക് പുരോഗതി അവലോകനം ചെയ്യാനും ഈ സമയം ഉപയോഗിക്കാൻ വിദ്യാഭ്യാസ അധികാരികൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും അക്കാദമിക് നിലവാരം നിർണ്ണയിക്കാനും പിന്നാക്കം പോകുന്നവരെ പിന്തുണയ്ക്കാനും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.