ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ മാരകവും ഗുരുതരവുമായ അപകടങ്ങളുടെ എണ്ണത്തിൽ ഫുജൈറയിൽ കുറവുണ്ടായി. ഡ്രൈവർമാർക്കിടയിൽ വർദ്ധിച്ചുവരുന്ന അവബോധമാണ് അപകടങ്ങളുടെ എണ്ണം കുറയാൻ കാരണമെന്ന് ഫുജൈറ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ആദ്യ എട്ട് മാസത്തിനിടെ 7,517 അപകടങ്ങളിലായി 4 പേർ മരിക്കുകയും 99 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സ്‌കൂൾ വിദ്യാർഥികൾക്കും വാഹനയാത്രക്കാർക്കുമായി ട്രാഫിക് ബോധവത്കരണ കാമ്പെയ്‌നുകൾ വകുപ്പ് നടപ്പാക്കിയതായി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.