മോഹൻലാലിന്റെ ‘മോണ്‍സ്റ്ററി’ന് യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദര്‍ശനാനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകൾ

There are reports that Mohanlal's 'Monster' is not allowed to be screened in Gulf countries including UAE

മോഹൻലാലിന്റെ ‘മോണ്‍സ്റ്ററി’ന് യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് റിപ്പോര്‍ട്ടുകൾ.

ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ‘മോണ്‍സ്റ്ററിൽ എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

മോണ്‍സ്റ്ററിനായി യുഎഇയിൽ ഇതിനകം ബുക്ക് ചെയ്തവർക്ക് ഒക്ടോബർ 21 ന് റിലീസിന് തടസ്സം നേരിട്ടതായി അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിക്കാൻ ‘മോണ്‍സ്റ്ററി’ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ സമയമെടുക്കുമെന്നതിനാല്‍ ഒക്ടോബർ 21ന് ഗള്‍ഫില്‍ റിലീസ് സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!