അരുണാചൽ പ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴക്കേമുറിയിലെ കാട്ടുവളപ്പിൽ കെവി അശ്വിൻ(24) ആണ് വീരമൃത്യു വരിച്ചത്. സൈനിക ഉദ്യോഗസ്ഥരാണ് ഈ വിവരം വീട്ടുകാരെ അറിയിച്ചത്.
അപ്പർ സിയാംഗ് ജില്ലയിൽ വെച്ച് എച്ച്എഎൽ രുദ്ര അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
ഇന്ന് രാവിലെയോടെ ലിക്കാബാലിയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ സിങ്കിംഗ് ഗ്രാമത്തിന് സമീപം തകർന്ന് വീഴുകയായിരുന്നു. ടൂറ്റിംഗ് ആസ്ഥാനത്തിന് 25 കിലോമീറ്റർ അകലെയായിരുന്നു ഇത്. ഗതാഗത സൗകര്യം ഇല്ലാത്തത് കൊണ്ടുതന്നെ, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിച്ചില്ല. പ്രദേശത്തേക്ക് പോകാൻ ഒരു തൂക്കുപാലം മാത്രമാണ് ഉണ്ടായിരുന്നത്.