സ്നാകോസ് ഓണപ്പുലരി ബ്രോഷർ പ്രകാശനം” ദുബായിൽ നടന്നു.
വർക്കല എസ്. എൻ. കോളേജ് അലുമിനി സ്നാക്കോസിന്റെ (SNACOS) ഓണപ്പുലരി 2022, ഈ വരുന്ന ഒക്ടോബർ 30 തിന് ദുബായ് അൽ നഹ്ദ ലാവെണ്ടോർ ഹോട്ടൽ ആഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.
ഓണപ്പുലരി 2022, ന്റെ മുഖ്യ അതിഥിയായി വർക്കല എസ്. എൻ. കോളജ് മുൻ യൂണിയൻ ചെയർമാനും, നിലവിലെ വർക്കല മുനിസിപ്പൽ ചെയർമാനുമായ ബഹു: ശ്രീ. കെ. എം . ലാജി പങ്കെടുക്കും.
പരിപാടിയുടെ ബ്രോഷർ NTV സ്റ്റുഡിയോ അങ്കണത്തിൽ ബഹുമാനപ്പെട്ട ചാത്തന്നൂർ M.L.A ശ്രി. ജി. എസ്. ജയലാൽ; സ്നാകോസ് രക്ഷാധികാരിയും, യൂ. എ. ഇ ലെ കലാ സാംസ്കാരിക രംഗത്തെ ആദരണീയനായ ശ്രീ. സ്റ്റേജ് കലാമിൽ നിന്നും സ്വീകരിച്ചു കൊണ്ട് പ്രകാശനം ചെയ്തു.
സ്നാകോസിന്റെ പ്രസിഡണ്ട് ശ്രീ. ടൈറ്റസ് ജോസഫ്, സെക്രട്ടറി ശ്രീ. ഷിബു മുഹമെദ്, ട്രെഷറർ ശ്രീ. മാർഷൽ, പ്രോഗ്രാം കൺവീനർ ശ്രീ. റോയ് നെല്ലിക്കോട് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.