കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനായ ഒരു ബ്രിട്ടീഷുകാരനെ കുറിച്ച് ഫ്രഞ്ച് അധികൃതരുടെ അഭ്യർത്ഥന പ്രകാരം അബുദാബിയിലെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.
ഫ്രഞ്ച് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അന്താരാഷ്ട്ര അറസ്റ്റ് ഉത്തരവിന്റെയും കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷിക്കാൻ ഇന്റർപോളിൽ നിന്ന് ലഭിച്ച നോട്ടീസിന്റെയും അടിസ്ഥാനത്തിലാണ് അബുദാബിയിൽ അറസ്റ്റിലായ പ്രതിക്കെതിരെ പ്രോസിക്യൂഷൻ നിയമനടപടി സ്വീകരിച്ചത്.