യുഎഇയിൽ സ്വകാര്യമേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്

 

യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ട്. നിർമാണ മേഖലയിൽ ഉൾപ്പെടെ കോവിഡാനന്തരം ഉണർവിന്റെ സൂചനയായാണ് ഇത്. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയിലുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ കൂടി.

കോവിഡ് തീവ്രത കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ വന്നതും ഗുണം ചെയ്തു. 12 വർഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത് 2019ൽ ആണ്. 59 ലക്ഷത്തിലധികം പേർ അന്നു സ്വകാര്യ മേഖലയിലുണ്ടായിരുന്നു.

പുതിയ വീസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണവും യുഎഇ സംരംഭകർക്ക് സുരക്ഷിതത്വം നൽകുന്നതിന്റെ സൂചനയായും തൊഴിലാളികളുടെ വർധനയെ കാണിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!