മെഡിക്കൽ ഉപകരണങ്ങളും മരുന്നും ഉൽപാദിപ്പിക്കാനായി യുഎഇയിൽ വൻ പദ്ധതി ഒരുങ്ങുന്നു

അബൂദബിയിൽ മരുന്നും സിറിഞ്ച് ഉൾപ്പെടെ മെഡിക്കൽ ഉൽപന്നങ്ങളും തദ്ദേശീയമായി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി യു എ . ഇ. ഇൻസുലിന് പകരം ഉപയോഗിക്കുന്ന ഗ്ലാർജൈൻ ഉൽപാദിപ്പിക്കാൻ റാസൽഖൈമയിൽ കേന്ദ്രം തുറക്കും. പദ്ധതിക്കായി വിവിധ മെഡിക്കൽ സ്ഥാപനങ്ങളുമായി 260 ദശലക്ഷം ദിർഹമിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സിറിഞ്ച്, രക്തം ശേഖരിക്കുന്ന ട്യൂബ് മുതലായവ വൻതോതിൽ രാജ്യത്ത് തന്നെ നിർമിക്കാൻ പ്യൂവർഹെൽത്ത് ഹെൽത്ത് എന്ന കമ്പനിയാണ് ധാരണാപത്രം ഒപ്പുവച്ചത്. അബൂദബി മെഡിക്കൽ ഡിവൈസ് കമ്പനി, അബൂദബി തുറമുഖ ഗ്രൂപ്പ്, അബൂദബി പോളിമർ കമ്പനി എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ പോളിമർ കമ്പനി അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കും.

പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരം ഉപയോഗിക്കാവുന്ന ഗ്ലാർജൈൻ ഉൽപാദനകേന്ദ്രം റാസൽഖൈമയിലാണ് 110 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുക. ഇൻസുലിന് ബദലായ മരുന്ന് ആവശ്യമുള്ള അയൽരാജ്യങ്ങളിലേക്ക് ഇതിന്റെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് പദ്ധതി പൊതുവിദ്യാഭ്യാസ, അത്യാനുനിക സാങ്കേതിക വിദ്യാ സഹമന്ത്രി സാറ ബിൻത് യൂസുഫ് ആൽ അമീരിയുടെ സാന്നിധ്യത്തിലാണ് മെഡിക്കൽ രംഗത്തെ വ്യവാസായ മുന്നേറ്റത്തിന് ലക്ഷ്യമിടുന്ന ധാരണാപത്രങ്ങൾ ഒപ്പിട്ടത്.

പ്യൂവർ ഹെൽത്ത് ഗ്രൂപ്പ് സി ഇ ഒ ഫർഹാൻ മാലിക്ക്, അബൂദബി മെഡിക്കൽ ഡിവൈസ് കമ്പനി സി ഇ ഒ മുനീർ ഹദ്ദാദ്, അബൂദബി തുറമുഖം ഫ്രീസോൺ വിഭാഗം മേധാവി അബ്ദുല്ല ഹുമൈദ് അൽ ഹമേലി, പോളിമർ കമ്പനിയായ ബുറുജിന്റെ സി ഇ ഒ ഹസീം സുൽത്താൻ അൽ സുവൈദി, ജുൽഫാർ ചെയർമാൻ ശൈഖ് സഖർ ബിൻ ഹുമൈദ് ആൽഖാസിമി തുടങ്ങിയവരാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!