പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് യുഎഇ ഭരണാധികാരികൾ അഭിനന്ദനങ്ങൾ അറിയിച്ചു.
യുകെയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഋഷി സുനക്കിന് അഭിനന്ദന സന്ദേശം അയച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സുനക്കിന് സമാനമായ അഭിനന്ദന സന്ദേശം അയച്ചു.
ലിസ് ട്രസിന്റെ രാജി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ചാൾസ് രാജാവ് ചൊവ്വാഴ്ച പുതിയ കൺസർവേറ്റീവ് നേതാവ് ഋഷി സുനക്കിനെ തന്റെ ഭരണത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്.