ദുബായിലെ അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ചാരിറ്റി ബോക്‌സിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി.
പോലീസ് രേഖകൾ പ്രകാരം കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന്റെ തുടക്കം. ഒരു സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സഹോദരൻ തന്നെ വിളിച്ച് താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദേശത്ത് പതിയിരിക്കുന്ന രണ്ട് സംശയാസ്പദമായ ആൾക്കാരെകുറിച്ച് പറഞ്ഞതായി ഒരാൾ പോലീസിനെ വിളിച്ച് പറഞ്ഞു. അവർ എന്തോ മോഷ്ടിക്കാൻ പദ്ധതിയിട്ടിരിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി ഗാർഡും സഹോദരനും പോലീസിനെ വിളിച്ചതിന് ശേഷം ഇരുവരേയും നേരിട്ടു, എന്തിനാണ് അവിടെയെത്തിയതെന്ന് അവരോട് ചോദിച്ചു. എന്നാൽ അവർ അവനെ അധിക്ഷേപിക്കുകയും പ്രദേശത്ത് നിന്ന് മാറുകയും ചെയ്തു. പലചരക്ക് കടയുടെ പുറത്ത് വച്ചിരുന്ന ഒരു ചാരിറ്റബിൾ ഓർഗനൈസേഷന്റെ പെട്ടിയിൽ നിന്ന് 97 ദിർഹം മോഷ്ടിച്ചതായി അവർ കണ്ടെത്തി. കാവൽക്കാരനും സഹോദരനും ഇരുവരെയും പിടികൂടാൻ ശ്രമിച്ചെങ്കിലും പോലീസ് പട്രോളിംഗ് സംഘം അപ്പോഴേക്കും പിടികൂടിയിരുന്നു.
പോലീസ് പട്രോളിംഗ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അവർ നിലയുറപ്പിച്ച പ്രദേശത്ത് സംശയാസ്പദമായ ചലനങ്ങളെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ നിന്ന് മുന്നറിയിപ്പ് നൽകി. ഉടൻ നീങ്ങിയ പ്രതികൾ ചാരിറ്റി ബോക്‌സിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടെത്തി ഇവരെ കൈയ്യോടെ പിടികൂടി.
ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. ദുബായ് ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. 97 ദിർഹം നൽകാനും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.