സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്റർ ഏറ്റെടുക്കാനുള്ള 44 ബില്യൺ ഡോളറിന്റെ ഇടപാട് ഇലോൺ മസ്‌ക് (Elon Musk) പൂർത്തിയാക്കി. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പുറത്തുപോകും എന്നാണ് വിവരം.
നിയമ, നയം, ട്രസ്റ്റ് എന്നിവയുടെ തലവനായ വിജയ ഗദ്ദേ, 2017ൽ ട്വിറ്ററിൽ ചേർന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ, 2012 മുതൽ ട്വിറ്ററിൽ ജനറൽ കൗൺസലായി സേവനമനുഷ്ഠിക്കുന്ന സീൻ എഡ്‌ജെറ്റ് നിന്നവരും പുറത്താകുമെന്ന് സൂചനയുണ്ട്.
ട്വിറ്റർ ഏറ്റെടുത്താൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന ഇലോൺ മസ്ക് വളരെ നേരത്തെ തന്നെ നൽകിയിരുന്നു.