കോവിഡ് -19 മുൻകരുതൽ നടപടികളിൽ കൂടുതൽ ഇളവുകൾ നൽകിക്കൊണ്ട്, അബുദാബിയിലെ വാണിജ്യ, ടൂറിസ്റ്റ് സ്ഥാപനങ്ങളിലും ഇവന്റുകളിലും EDE , തെർമൽ സ്കാനറുകൾ എന്നിവയുടെ ഉപയോഗം നിർത്തിവച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ മിക്ക പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് AlHosn ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാണ്.
ഇപ്പോൾ പല ഷോപ്പിംഗ് മാളുകളും തങ്ങളുടെ സ്ഥാപനങ്ങളിൽ ഇഡിഇയും തെർമൽ സ്കാനറുകളും ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവായതിനാൽ ഗ്രീൻ പാസിന്റെ ആവശ്യകതയിലും ഇളവ് ലഭിക്കുമെന്ന് മാൾ മാനേജർമാർ ശുഭാപ്തി വിശ്വാസത്തിലാണ്.