പ്രചര ചാവക്കാട് – യു.എ.ഇ ഓണാഘോഷം നടത്തി

പ്രചര ചാവക്കാട് – യു.എ.ഇ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ ‘ഓണോത്സവം 2022’ എന്ന പേരില്‍ പ്രചരയുടെ സഹയാത്രികര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രചര ചാവക്കാട് ചെയര്‍മാന്‍ കെ.വി സുശീലന്‍ തിരിതെളിയിച്ചു ഉത്ഘാടനം നിര്‍വഹിച്ചു. വിഭവസമൃതമായ ഓണസദ്യയോടെ തുടക്കം കുറിച്ച ഓണാഘോഷത്തില്‍ പൂക്കളം, ചെണ്ടമേളം, തിരുവാതിര, പുലിക്കളി, ഘോഷയാത്ര എന്നീ വൈവിധ്യമാര്‍ന്ന പരിപാടികളോടെ രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി അംഗങ്ങളുടെ നൃത്ത നൃത്യങ്ങളുടെയും, DJ ജിജേഷ് ഒരുക്കിയ സംഗീത വിരുന്നിന്‍റെയും അകമ്പടിയോടെ വൈകുന്നേരം 6 മണിക്ക് സമാപിച്ചു.

പ്രോഗാം കണ്‍വീനറായ ഷാജി എം. അലി നന്ദി പറഞ്ഞു, മറ്റു ഭാരവാഹികളായ ഉണ്ണി പുന്നാര, ഷെനീര്‍, സാദിഖ് അലി, ഷാജഹാന്‍ സിങ്കം, അന്‍വര്‍, സകരിയ, മണി, അലാവുദ്ധീന്‍, ഫാറൂഖ്, വിമല്‍, ഷഹീര്‍, ഷാഫി, ഫിറോസ്‌ അലി, സൈഫല്‍, രഞ്ജിത്ത്, സുധി, സുനില്‍ കോച്ചന്‍, ശ്രീജിത്ത്‌, നൌഷാദ് എന്നിവര്‍ ഓണസദ്യയുള്‍പ്പടെയുള്ള കലാസാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!