പ്രവാസികൾക്കുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിൽ മാറ്റം വരുത്തി ഷാർജ

ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അവസരമൊരുങ്ങുന്നു. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പുതിയ ഇളവ്. ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് വിദേശികള്‍ക്ക് സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള അനുമതി നല്‍കുന്ന ഇളവുകള്‍ പ്രഖ്യാപിച്ചത്. ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഭേദഗതിക്ക് അനുമതി നല്‍കിയത്.

എമിറേറ്റില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള അവകാശം യുഎഇയിലെ പൗരന്മാര്‍ക്കും ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സിലിലെ പൗരന്മാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിലാണ് പുതിയ മാറ്റം. നിയമഭേദഗതിയിലെ കര്‍ശന വ്യവസ്ഥകള്‍ ഇവയാണ്,

1- ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ ഭരണാധികാരിയുടെ അനുമതി വേണം

2-നിയമപരമായ അറിയിപ്പിന്റെ ബലത്തില്‍ അനന്തരാവകാശം വഴി കൈമാറ്റം.

3-ഈ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്ക് അനുസൃതമായി ഉടമ തന്റെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാള്‍ക്ക് കൈമാറാം.

4-കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്കനുസൃതമായി റിയല്‍ എസ്റ്റേറ്റ് വികസന മേഖലകളിലെയും പദ്ധതികളിലെയും ഉടമസ്ഥാവകാശം.

ഈ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (4)-ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, എമിറേറ്റില്‍ സ്വത്തുക്കള്‍ കൈവശമുള്ള വ്യക്തി ഇനിപ്പറയുന്നവ പാലിക്കേണ്ടതാണ്:

1- പങ്കാളികളുടെ ഓഹരികള്‍ കുറയുന്നതിനോ വര്‍ധിക്കുന്നതിനോ, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനോ അല്ലെങ്കില്‍ അതിന്റെ നിയമപരമായ രൂപത്തിലോ വ്യാപാര നാമത്തിലോ മാറ്റത്തിനോ ഇടയാക്കിയാല്‍, നിയമപരമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എന്തെങ്കിലും മാറ്റത്തെക്കുറിച്ച് റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിനെ അറിയിക്കുക.

2- എമിറേറ്റില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ അര്‍ഹതയില്ലാത്ത വ്യക്തികള്‍ക്ക് ഒരു പങ്കാളിയെ ചേര്‍ക്കുന്നതിനോ അവന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനോ എതിരായ സാഹചര്യം ശരിയാക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!