ക്യാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ദുബായ് മലയാളികളും അഭിനേതാക്കളും സംവിധായക ജോഡികളുമായ ഷിഹാൻ ഷൗക്കത്തിന്റെയും ഇഷാൻ ഷൗക്കത്തിന്റെയും ആദ്യ ഹൃസ്വ ചിത്രം ‘ഡെഡ്‌ലൈൻ’ 2022 ഒക്ടോബർ 27 ന് നഖീൽ മാളിലെ VOX സിനിമാസിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി.
2023 ജൂണിൽ നടക്കാനിരിക്കുന്ന കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പട്ടു. മികച്ച സംവിധായകൻ – ഷോർട്ട് ഫിലിം, മികച്ച ഒറിജിനൽ സ്റ്റോറിഎന്നീ അവാർഡുകൾ ഷിഹാൻ ഷൗക്കത്തിനും മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ഇഷാൻ ഷൗക്കത്തിനും നൽകുമെന്ന് കാൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. ഇതുവരെ ചലച്ചിത്ര മേളകളിൽ നിന്ന് നേടിയ 9 അവാർഡുകളിൽ ചിലതാണിത്.
‘ഡെഡ്‌ലൈൻ’ എന്ന ഈ ചിത്രം വളരെ വ്യത്യസ്തമായൊരു പ്രമേയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ ഓരോ ഷോട്ടും കാഴ്ചക്കാരെ വൈകാരികവും എന്നാൽ ആകർഷകവുമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നു.
Technology and software development ൽ മിക്കപ്പോഴും വ്യാപൃതനായിരിക്കുന്ന ഷിഹാൻ ഷൗക്കത്ത് വലിയ ഒരു സിനിമാ പ്രേമി കൂടിയാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഡെഡ്‌ലൈൻ എന്ന ഹൃസ്വ ചിത്രം 3 വർഷത്തെ വിശാലമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റരാത്രികൊണ്ട് ചിത്രീകരിച്ച സിനിമ എന്ന പ്രതേകത കൂടിയുണ്ട്. മിഡിൽ ഈസ്റ്റ് പ്രീമിയറിന് പുറമേ, ലണ്ടനിലെ കാസിൽ സിനിമ, യുകെയിലെ വ്യൂ സിനിമാസ്, സിനിയം കാൻസ്, ലോകമെമ്പാടുമുള്ള മറ്റ് തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചു.
ഉപരിപഠനത്തിനായി 2012 ൽ യുഎസിലേക്ക് പോയ ഷിഹാൻ, 3 വർഷം സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്ത ശേഷം യുഎഇയിൽ തിരിച്ചെത്തി തന്റെ സ്വതന്ത്ര പ്രൊഡക്ഷൻ ഏജൻസിയായ ലെൻസ്മാൻ എക്സ്പ്രസ് ദുബായിൽ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഷിഹാന്റെയും ഹിഷാന്റെയും പിതാവ് ഷൗക്കത്ത് ലെൻസ്മാൻ കഴിഞ്ഞ 30 വർഷമായി ഗൾഫ് മിഡിൽ ഈസ്റ്റിൽ വീഡിയോഗ്രാഫീ മേഖലയിൽ അറിയപ്പെടുന്ന നാമധേയമാണ്. മാതാവ് സൗദ ഷൗക്കത്ത്.
‘DEADLINE’ ഇതുവരെയുള്ള 15 ഫിലിം ഫെസ്റ്റിവലുകളിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. കാൻപുരസ്‌കാരങ്ങൾക്ക് പുറമേ, ദുബായ് ആസ്ഥാനമായുള്ള ടീം മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഒറിജിനൽ സ്റ്റോറി അവാർഡും, ഹോളിവുഡ് ഗോൾഡ് അവാർഡ്, പാരീസ് ഫിലിം അവാർഡ്, ന്യൂയോർക്ക് മൂവി അവാർഡ്, മികച്ച ഇൻഡി ഷോർട്ട്, മികച്ച ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡുകൾ എന്നിവയും നേടി.
മിലാൻ ഗോൾഡ് അവാർഡുകൾ. കൂടാതെ, ലീഡ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, എആർഎഫ്എഫ് ബാഴ്‌സലോണ, ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ദുബായ് ഫിലിം ഫെസ്റ്റ്, ദാദാസാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ, ലീഡ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വാൻകൂവർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒഫീഷ്യൽ സെലക്ഷൻ കൂടിയാണ് ഈ ത്രില്ലർ ഷോർട്ട് ഫിലിം. ഒപ്പം ഗോവ ഫിലിം ഫെസ്റ്റിവൽ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മെറ്റാ ഫിലിം ഫെസ്റ്റിവൽ യു.എ.ഇ. തുടങ്ങിയവയിലും പങ്കെടുത്തു.
ഷിഹാനെ സംബന്ധിച്ചിടത്തോളം, ‘ഡെഡ്‌ലൈൻ’ എന്ന ഹൃസ്വ ചിത്രം ഒരു യാത്രയുടെ “റോളർകോസ്റ്റർ” ആണ്.
“ഇപ്പോൾ ഇത് നല്ല രീതിയിൽ മുന്നേറുകയാണ്, ഞാനതിൽ ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നു – ഈ ഹ്രസ്വചിത്രം നിർമ്മിക്കാൻ ഞങ്ങളെ മനസറിഞ്ഞു സപ്പോർട് ചെയ്ത കഴിവുറ്റ അഭിനേതാക്കൾക്കും ഒപ്പം കൂടെ നിന്ന മുഴുവൻ ആൾക്കാർക്കും
നന്ദി അറിയിക്കുകയാണ്. ഞങ്ങളുടെ ചെറിയ ബജറ്റിൽ ഒതുക്കി എല്ലാ കാഴ്ചക്കാർക്കും ഒരു പുതിയ അനുഭവം നൽകുക എന്ന ഉദ്ദേശത്തോടെ ദുബായിൽ ഒരു രാത്രി കൊണ്ടാണ് ഞങ്ങൾ ഇത് ചിത്രീകരിച്ചത്. വളരെ വ്യത്യസ്തമായൊരു പ്രമേയം പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിനുള്ളിൽ അവതരിപ്പിച്ചത് നിങ്ങൾ സ്വീകരിച്ചതിലുള്ള സന്തോഷവും അറിയിക്കുകയാണ് ” ഡെഡ് ലൈനിന്റെ വിജയകരമായ പ്രദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.
തങ്ങളുടെ ആദ്യ ചിത്രമായ ‘ഡെഡ്‌ലൈൻ’ ന്റെ ആഗോള വിജയത്തിന് ശേഷം, ഷിഹാനും ഇഷാൻ ഷൗക്കത്തും തങ്ങളുടെ അടുത്ത ചിത്രത്തിനായുള്ള പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്, അതേസമയം അവരുടെ സ്വന്തം കണ്ടന്റ് പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. എല്ലാ മേഖലകളിൽ നിന്നുമുള്ള സ്രഷ്‌ടാക്കളെയും നിർമ്മാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ട് വന്ന് പുതിയ ആശയങ്ങളും സിനിമയും സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കണ്ടന്റ് പ്രൊഡക്ഷൻ ഹൗസിനുള്ളത്.