കുവൈത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.35ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട IX 394 ബോയിംഗ് 738 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാറുകള്‍ കാരണമാണ് തിരിച്ചിറക്കിയതെന്നാണ് വിശദീകരണം.
നേരത്തെ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മറ്റൊരു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും സമാനമായ തരത്തില്‍ സാങ്കേതിക തകരാറുകള്‍ കാരണം തിരിച്ചിറക്കിയിരുന്നു.