41–ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌ത‌കമേളയ്ക്ക് നാളെ തുടക്കമാകും

The Sharjah International Book Fair will begin today

41–ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌ത‌കമേളയ്ക്ക് നാളെ 2022 നവംബർ 2 ന് തുടക്കമാകും. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 2 മുതൽ നവംബർ 13 വരെ പുസ്‌ത‌കമേള നടക്കുക.

പുസ്‌തകമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,213 പ്രസാധകർ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്‌മദ്‌ ബിൻ റക്കദ് അൽ അമീരി പറഞ്ഞു. “വാക്ക് പ്രചരിപ്പിക്കുക’ എന്നതാണ് ഇത്തവണ പുസ്‌തകോത്സവത്തിന്റെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും, പണ്ഡിതരും, കലാകാരന്മാരും പങ്കെടുക്കുന്ന ഈ മഹാമേളയിൽ വ്യത്യസ്ഥങ്ങളായ സാംസ്‌കാരിക പരിപാടികളും, സംവാദങ്ങളും അരങ്ങേറും.

കേരളത്തിൽ നിന്നും നിരവധി പേരാണ് ഇത്തവണ പുസ്‌തകോത്സവത്തിൽ എത്തുന്നത്. പ്രഭാഷകൻ സുനിൽ പി ഇളയിടം, എഴുത്തുകാരായ സി വി ബാലകൃഷ്‌ണൻ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, നടൻ ജയസൂര്യ, സംവിധായകൻ പ്രജേഷ് സെൻ എന്നിവരെ കൂടാതെ മറ്റു നിരവധി പേരും പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്ന് മാത്രം 112 പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്തുനിന്ന് 1298 പ്രസാധകരും, രാജ്യാന്തര തലത്തിൽ 915 പ്രസാധകരും ഇത്തവണ പങ്കെടുക്കുന്നുണ്ട്.  യുഎഇയിൽ നിന്ന് മാത്രം 339 പ്രസാധകരുണ്ട്. ഈജിപ്റ്റ് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റ് അറബ് രാജ്യങ്ങളിലെ പ്രാതിനിധ്യം.  മലയാളത്തിൽ നിന്ന് മുന്നൂറിലേറെ പുസ്തകങ്ങൾ ഇത്തവണ മേളയിൽ പ്രകാശനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!