41–ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളക്ക് കൊടിയേറി.ഇന്ന് നവംബർ 2 ചൊവ്വാഴ്ച സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെ പുസ്‌തകമേള നടക്കുക.
പുസ്‌തകമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,213 പ്രസാധകർ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്‌മദ് ബിൻ റക്കദ് അൽ അമീരി പറഞ്ഞു. “വാക്ക് പ്രചരിപ്പിക്കുക’ എന്നതാണ് ഇത്തവണ പുസ്‌തകോത്സവത്തിന്റെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും, പണ്ഡിതരും, കലാകാരന്മാരും പങ്കെടുക്കുന്ന ഈ മഹാമേളയിൽ വ്യത്യസ്ഥങ്ങളായ സാംസ്‌കാരിക പരിപാടികളും, സംവാദങ്ങളും അരങ്ങേറും.