എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എയർ ഏവിയേഷൻ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പൂർണമായും സ്വന്തമാക്കുന്നത്. എയർ ഏഷ്യ ഏവിയേഷൻ ഗ്രൂപ്പിന്റെ കൈയിൽ 16.33 ശതമാനം ഓഹരികളാണ് ഉള്ളത്.
നിലവിൽ, എയർ ഏഷ്യയുടെ 83.67 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പിന് സ്വന്തമാണ്. ബാക്കിയുള്ള ഓഹരികൾ ഏറ്റെടുക്കുന്നതോടെ, എയർ ഏഷ്യ ഇന്ത്യ പൂർണമായും ടാറ്റയുടെ ഉടമസ്ഥതയിലാകും. ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാട് മൂല്യം 156 കോടി രൂപയാണ്. ടാറ്റ സൺസിന്റെയും, എയർ ഏഷ്യ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെയും സംയുക്ത ഉടമസ്ഥതയിലാണ് എയർ ഏഷ്യ ഇന്ത്യ പ്രവർത്തിക്കുന്നത്.