തലശ്ശേരിയില്‍ കാറിൽ ചാരി നിന്ന 6 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു.

A case of attempted murder was registered against the accused in the incident of brutally beating a 6-year-old boy who was leaning on a car in Thalassery.

തലശ്ശേരിയില്‍ കാറിൽ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയിൽ. പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.

വധശ്രമത്തിനാണ് ശിഹ്ഷാദിന് എതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ശിഹ്ഷാദിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായത്. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചിരുന്നു.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂൺ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. കാറിൽ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു.

ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിർത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ ശരീരത്തിൽ നീർക്കെട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!