പൊതുജനാരോഗ്യത്തിന് അപകടകരമായതിനാൽ അബുദാബിയിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖല അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിച്ചു
അബുദാബിയിലെ ജാഫ്കോ സൂപ്പർമാർക്കറ്റ് (JAFCO Supermarket) ആണ് അടച്ചുപൂട്ടിച്ചതായി സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ അതോറിറ്റി അറിയിച്ചത്.
അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ച 2008 ലെ നിയമം (2) ലംഘിച്ചുവെന്നും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതിനാലുമാണ് തീരുമാനമെടുത്തതെന്ന് അതോറിറ്റി വിശദീകരിച്ചു.