മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ചതിനെ യുഎഇ ശക്തമായി അപലപിച്ചു.
വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ പ്രതിഷേധമാര്‍ച്ചിനിടെ കണ്ടെയ്നറില്‍ നിന്ന് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്നലെയാണ് 70കാരനായ ഇമ്രാന് വെടിയേറ്റത്.ഇമ്രാന് നേരെയുണ്ടായ അക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
അക്രമത്തിനും ഭീകരതയ്ക്കും എതിരെ പാക്കിസ്ഥാനോടും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഐക്യദാർഢ്യവും നിലപാടും യുഎഇ അറിയിച്ചു. സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായും നടത്തുന്ന ഈ ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പ്രസ്താവനയിൽ സ്ഥിരീകരിച്ചു.