ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. ട്വിറ്ററിന്റെ നിയന്ത്രണം ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ തുടങ്ങിയ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി തുടരുന്നു.
ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്‌നര്‍ഷിപ്പ് വിഭാഗങ്ങളിലാണ് ഏറ്റവും ഒടുവിൽ പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. സെയില്‍സ് വിഭാഗത്തില്‍ ചിലരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ജീവനക്കാര്‍ ട്വീറ്റിലൂടെയാണ് പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതല്‍ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.